NEWS
വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ എക്യൂമിനിക്കൽ ബോർഡ് ഉദ്ഘാടനം
09/09/2025 06:25 PM IST
nila

ചെങ്ങന്നൂർ: വൈ . എം . സി .എ റീജിയണൽ എക്യൂമിനിക്കൽ ബോർഡ് പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട്
3 ന് ചെങ്ങന്നൂർ വൈ എം സി എ ഓഡിറ്റോറിയത്തിൽ നടത്തും. വൈ .എം . സി എ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും. എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം അധ്യക്ഷത വഹിക്കും. യോഗത്തിൽ മാർത്തോമ്മാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. റീജിയണൽ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് മുഖ്യ പ്രഭാഷണവും അഡ്വ വി സി സാബു വിഷയവതരണവും നടത്തും.
സംസ്ഥാനത്തെ എല്ലാ വൈ എം സി എ കളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











